‘കളരിയടവുമായി നിവിന്‍ പോളി’; കായംകുളം കൊച്ചുണ്ണിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

നിവിന്‍ പോളി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കായംകുളം കൊച്ചുണ്ണി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കളരിയടവും’…എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്രേയാ ഘോഷാലുമാണ്. ഷോബിന്‍ കണ്ണംഗാട്ടിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബോബി – സഞ്ജയ് ടീമാണ്. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top