കാബൂളില്‍ ഇന്ത്യാക്കാരനടക്കം മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കാബൂളില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. ഇന്ത്യാക്കാരന് പുറമെ മലേഷ്യ, മാസിഡോണിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ഇവരെ തട്ടിക്കൊണ്ട് പോയത്. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊലപ്പെട്ടവര്‍ കാബൂള്‍ വിമാനത്താവളത്തിലെ പാചകക്കാരായിരുവെന്ന് സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top