കൊട്ടിയൂര്‍ പീഡനക്കേസ്; പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി മൊഴി മാറ്റിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി. പ്രതിയായ ഫാദര്‍ റോബിന് അനുകൂലമായി പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കി. പ്രതികളെ കുറിച്ച് യാതൊരു പരാതിയുമില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ജനനതിയതിയിലും മാറ്റം വരുത്തിയാണ് മൊഴി നല്‍കിയത്.
ഫാദര്‍ റോബിനുമായി ബന്ധം ഉണ്ടായിരുന്നപ്പോള്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നുവെന്ന് പറഞ്ഞ ഇരയുടെ അമ്മ കുട്ടിയുടെ ജനനതിയതി 17-12-1997 ആണെന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയുടെ ഔദ്യോഗിക രേഖകളില്‍ 17-11-1999 ആണ് ജനനതിയതി. പെണ്‍കുട്ടിയുടെ അമ്മ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം, ഇരയായ പെണ്‍കുട്ടിയും പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here