മ്യാന്മാറിൽ പ്രളയം; മരണസംഖ്യ 12 കടന്നു

myanmar flood death toll crosses 12

മ്യാന്മാറിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ മരിച്ചവരുടെ ഏണ്ണം 12 കഴിഞ്ഞു. വെള്ളപ്പൊക്കത്തെതുടർന്ന് 1,48,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നത്. മ്യാന്മറിലെ ബാഗോ പ്രവിശ്യയിലാണ് വെള്ളപ്പൊക്കമുണ്ടായത്. മരണമടഞ്ഞവരിൽ മൂന്ന് സൈനികരും ഉൾപ്പെടുന്നു.

തുടർച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മഴയോടൊപ്പം, നാല് പ്രവിശ്യകളിൽ മണ്ണിടിച്ചിൽ ഉണ്ടായത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top