ഇടുക്കി ഡാം തുറക്കേണ്ടതില്ല : മന്ത്രി എംഎം മണി

no need to open idukki dam says mm mani

നിലവിൽ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എംഎംമണി. മഴയും നീരൊഴുക്കും കുറഞ്ഞതിനാലാണ് തീരുമാനം.

അതേസമയം, 2396.12അടിയാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ്. ശനിയാഴ്ച വരെ അണക്കെട്ട് തുറക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗം വിലയിരുത്തിയത്. ഡാമിന്റെ സംഭരണ ശേഷിയുടെ 91.83ശതമാനം വെള്ളമാണ് ഇപ്പോൾ ഉള്ളത്. 2403 അടിയാണു ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 2399 അടിയിലെത്തുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കാനാണ് നേരത്തെ കെഎസ്ഇബി തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 2400അടിയായ ശേഷം മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദേശം. ഇന്നലെ ഇവിടെ 15.6മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. ഇന്നും തെളിഞ്ഞ കാലാവസ്ഥയാണ് അവിടെ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top