നിമിഷയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പെരുമ്പാവൂരിലെ ബിരുദ വിദ്യാര്‍ത്ഥി നിമിഷയുടെ മരണകാരണമായത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 15സെന്റീമീറ്റര്‍ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാര്‍ന്ന് പോയതാണ് മരണകാരണമായത്. ശ്വാസനാളത്തിലും അന്നനാളത്തിലും മുറിവുണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നിമിഷ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളിയായ ബിജു അന്ന് തന്നെ പോലീസ് പിടിയിലായിരുന്നു. നിമിഷയുടെ മുത്തശ്ശി മറിയാമ്മയുടെ മാല പൊട്ടിക്കാനുള്ള ബിജുവിന്റെ ശ്രമം തടയുന്നതിനിടെയാണ് നിമിഷയ്ക്ക് കുത്തേറ്റത്. ആശുപത്രിയില്‍ എത്തിക്കുംമുമ്പ് തന്നെ നിമിഷ മരിച്ചിരുന്നു. ബഹളം കേട്ട് എത്തിയ നിമിഷയുടെ പിതാവിന്റെ സഹോദരേയും ബിജു ആക്രമിച്ചു. നിമിഷയുടെ വീടിന് സമീപത്ത് തന്നെയാണ് പ്രതി വാടകയ്ക്ക് താമസിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here