Advertisement

ഷോപ്പിങ്ങ് മാളിലെ എസ്‌കലേറ്റർ ദുരന്തത്തിൽ നിന്നും അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്‌

August 3, 2018
Google News 0 minutes Read
escalator accident

ഷോപ്പിങ്ങ് മാളിലെ എസ്‌കലേറ്ററിലൂടെ മുകളിലത്തെ നിലയിലേക്ക് കയറിയ അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സൂപ്പർ മാർക്കറ്റിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇരുവരും ഇറങ്ങി അടുത്ത സെക്കൻറിലാണ് എസ്‌കലേറ്റർ അപകടത്തിലായത്. ചൈനയിലെ അങ്ഹ്യു പ്രവശ്യയിലെ ക്‌സുവാൻചെങിലെ മാളിലാണ് സംഭവം.

എസ്‌കലേറ്റർ സൃഷ്ടിക്കുന്ന ഭീതിജനകമായ കാഴ്ചയാണ് ദൃശ്യങ്ങളിലൂടെ കാണാൻ കഴിഞ്ഞത്. എസ്‌കലേറ്റർ അപകടത്തിലായതു കണ്ട് അടിയിൽ നിന്ന ഒരാൾ അത് ഓഫ് ചെയ്യുകയായിരുന്നു. അച്ഛനും മകനും യാതൊരു അപകടങ്ങളും കൂടാതെ രക്ഷപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here