Advertisement

കെഎം ജോസഫിന്റെ നിയമനം; നിലപാട് തിരുത്തി കേന്ദ്രം

August 3, 2018
Google News 0 minutes Read
collegium

കെഎം ജോസഫിന്റെ നിയമനത്തില്‍ നിലപാട് തിരുത്തി കേന്ദ്രം. ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമിക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചെന്ന് സര്‍ക്കാറിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിലാണ് സുപ്രീംകോടതി ജഡ്ജിയായി കെഎം ജോസഫിനെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വരുന്നത്. നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കോളീജിയം ശുപാർശ ന‍ടപ്പാക്കാതെ വൈകിച്ചും തിരിച്ചയച്ചും കേന്ദ്ര സർ‍ക്കാർ നീട്ടിക്കൊണ്ട് പോകുകയായിരുന്നു.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരൺ എന്നിവർക്കൊപ്പമാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായ കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള സർക്കാർ  അനുമതി  വരുന്നതെന്നാണ് സൂചന. ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം കൊണ്ടുവരാനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെടാനിടയാക്കിയ നിലപാടെടുത്ത ചീഫ് ജസ്റ്റിസ്സാണ് കെഎം ജോസഫ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here