Advertisement

ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

March 22, 2023
Google News 3 minutes Read
Collegium recommends to appoint district judges as High Court judges

ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ. അഞ്ചുപേരുടെ നിയമനത്തിന് ഹൈക്കോടതി ഏകകണ്ഠമായി ശുപാര്‍ശ ചെയ്തു. സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ നാളെ പരിഗണിച്ചേക്കും.(Collegium recommends to appoint district judges as High Court judges)

വെള്ളി, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിട്ടാണ് കൊളീജിയം യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തത്. രണ്ട് പേരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തത് വിയോജിപ്പോടെയും അഞ്ച് പേരുടേത് ഏകകണ്ഠമായുമാണ്.

Read Also: ആദ്യമായി സ്വവർഗാനുരാഗിയായ വ്യക്തിയെ ജഡ്ജിയായി നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം

ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കൃഷ്ണകുമാര്‍, ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ ജയകുമാര്‍, ഹൈക്കോടതിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വിന്‍സന്റ്, കൊല്ലം ജില്ലാ ജഡ്ജി സ്‌നേഹലത, തലശേരി ജില്ലാ ജഡ്ജി എസ്. ഗിരീഷ്, കാസര്‍ഗോഡ് ജില്ലാ ജഡ്ജി സി. കൃഷ്ണകുമാര്‍, അഡീ.ജില്ലാ ജഡ്ജി പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളാണ് ശുപാര്‍ശയില്‍ വന്നിരിക്കുന്നത്.

Story Highlights: Collegium recommends to appoint district judges as High Court judges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here