Advertisement

ആദ്യമായി സ്വവർഗാനുരാഗിയായ വ്യക്തിയെ ജഡ്ജിയായി നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം

November 16, 2021
Google News 4 minutes Read
Delhi HC first openly gay judge

ചരിത്രത്തിലാദ്യമായി സ്വവർഗാനുരാഗിയായ വ്യക്തിയെ ജഡ്ജിയായി നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം. അഭിഭാഷകനായ സൗരഭ് കിർപാൽ ഡൽഹി ഹൈക്കോടതി ജഡ്ജിയാകും. സുപ്രിംകോടതി കൊളീജിയത്തിന്റേതാണ് നിർദേശം. മുൻപ് രണ്ട് തവണ അഭിഭാഷകനായ സൗരഭ് കിർപാലിന്റെ പേര് കൊളീജിയം മടക്കിയിരുന്നു. ( Delhi HC first openly gay judge )

നവ്‌തേജ് സിംഗ് ജോഹർ കേസ് വാദിച്ച മുൻനിര അഭിഭാഷകരിൽ ഒരാളാണ് സൗരഭ്. ഈ കേസാണ് 2018ൽ സ്വവർഗാനുരാഗം ഡീക്രിമിനലൈസ് ചെയ്യുന്നതിലേക്ക് നയിച്ചത്.

ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് യു.യു ലളിത്, എഎം ഖാൻവിൽകർ, ഡിവൈ ചന്ദ്രചൂഡ്, എൽ നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട കൊളീജിയമാണ് സൗരഭിന്റെ പേര് നിർദേശിച്ചത്.

2017 ൽ ഡൽഹി ഹൈക്കോടതി ഏകകണ്ഠമായി സൗരഭ് കിർപാലിന്റെ പേര് നിർദേശിച്ചിരുന്നു. എന്നാൽ ഇന്റലിജൻസ് ബ്യൂറോ നടത്തിയ പരിശോധന കിർപാലിന് തിരിച്ചടിയായി. കിർപാലിന്റെ പങ്കാളി വിദേശ പൗരനാണെന്ന കാരണം ചൂണ്ടിക്കാട്ടി ഐബി നിയമനത്തിനെതിരായി 2018 ലും 2019 ലും റിപ്പോർട്ട് സമർപ്പിച്ചു.

തുടർന്ന് മാർച്ച് 2021 ൽ സിഡിഐ എസ്എ ബോബ്‌ഡെ വിഷയത്തിൽ വ്യക്തത തേടി കേന്ദ്ര സർക്കാരിന് കത്തയച്ചു. ഇതിന് മറുപടിയായി കിർപാലിന്റെ പങ്കാളി സ്വിസ് എംബസിയിലെ ജീവനക്കാരനാണെന്ന് ചൂണ്ടിക്കാട്ടി. മാർച്ച് 2021 ൽ ഡൽഹി ഹൈക്കോടതിയിൽ കിർപാലിനെ മുതിർന്ന അഭിഭാഷകനായി നിയമിച്ചു.

Read Also : സ്വവർഗാനുരാഗിയായ യുവതിയെ പുരുഷനെ കൊണ്ട് വിവാഹം കഴിപ്പിച്ചു; വിവാഹമോചനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി കോടതി

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കിയ കിർപാൽ രണ്ട് പതിറ്റാണ്ടിലേറെയായി അഭിഭാഷകനായി പ്രവർത്തിക്കുകയാണ്. സൗരഭ് കിർപാലിന്റെ അച്ഛൻ ബിഎൻ കിർപാൽ ചീഫ് ജസ്റ്റിസായിരുന്നു.

താൻ സ്വവർഗാനുരാഗിയായതാണ് തന്നെ ജഡ്ജിയായി നിയമിക്കുന്നതിൽ നിന്ന് മാറ്റി നിർത്താൻ കാരണമെന്ന് സൗരഫ് കിർപാൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പങ്കാളി വിദേശ വനിത ആയിരുന്നുവെങ്കിൽ ഇതൊര കാരണമാകില്ലായിരുന്നുവെന്നും കിർപാൽ സൗരഭ് പറയുന്നു.

Stroy Highlights: Delhi HC first openly gay judge, The Supreme Court collegium recommends the elevation of senior advocate Saurabh Kirpal as a judge in the Delhi high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here