ജഡ്ജിമാരുടെ നിയമനം വൈകുന്നു; കേന്ദ്രസർക്കാരിനെതിരെ വീണ്ടും സുപ്രീംകോടതി കൊളീജിയം

ജഡ്ജിമാരുടെ നിയമനം വൈകുന്നതിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും സുപ്രീംകോടതി കൊളീജിയം. ശുപാർശ ചെയ്ത പേരുകൾ പോലും അംഗീകരിക്കാതെ പിടിച്ചുവെച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷതയിലുള്ള കൊളീജിയം. മദ്രാസ് ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്ത അഭിഭാഷകനായ ആർ.ജോൺ സത്യൻറെ പേരിനു അംഗീകാരം നൽകാത്ത പശ്ചാത്തലത്തിലാണ് വിമർശനം. Supreme Court criticised Central government
ജഡ്ജിമാരുടെ നിയമനം വൈകുന്നതിലാണ് കേന്ദ്രസർക്കാരിനെതിരെ വീണ്ടം സുപ്രീംകോടതി കൊളീജിയം കടുത്ത വിമർശനം ഉന്നയിച്ചത്. ആവർത്തിച്ച് ശുപാർശ ചെയ്ത പേരുകൾ പോലും അംഗീകരിക്കാതെ പിടിച്ചുവെച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കൊളീജിയം വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആർ ജോൺ സത്യൻറെ പേര് വീണ്ടും ശുപാർശ ചെയ്തിട്ടും അംഗീകരം നൽകാത്തത് കോളേജിയം ചൂണ്ടിക്കാട്ടി.
Read Also: ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ
ഇത്തരത്തിൽ ചില പേരുകൾ മാത്രം തടയുകയോ തഴയുകയോ ചെയ്യുന്നത് ആശങ്കപ്പെടുത്തുന്ന നടപടി ആണെന്നു കോളേജിയത്തിന്റെ പ്രമേയത്തിൽ പറയുന്നു. ശുപാർശ ചെയ്ത പേരുകൾ ദീർഘകാലം പിടിച്ചുവയ്ക്കുന്നതിലൂടെ സീനിയോരിറ്റി നഷ്ടം സംഭവിക്കുമെന്നും കോളേജിയം വ്യക്തമാക്കി. അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് കൊളീജിയത്തിൻറെ വിമർശനം. നേരത്തെ സുപ്രിം കോടതിയിലേക്ക് ശുപാർശ ചെയ്ത പേരുകൾ തീരുമാനമെടുക്കാതെ പിടിച്ചു വച്ചതിന് കൊളീജീയം സർക്കാരിനെ അജിരൂക്ഷമായി വിമർശിച്ചിരുന്നു.
Story Highlights: Supreme Court criticised Central government