കൊല്ലത്ത് മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ചു

kollam fish boat caught fire

കൊല്ലം ശക്തികുളങ്ങരയിൽ മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ചു. ആർക്കും പരുക്കില്ല. മത്സ്യബന്ധനത്തിന് പോകാൻ തയ്യാറെടുത്തിരുന്ന ബോട്ടിലാണ് അഗ്‌നിബാധയുണ്ടായത്. ബോട്ടിനുള്ളിൽ ഏഴ് തൊഴിലാളികളുണ്ടായിരുന്നു. നാല് ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി തീയണച്ചു.

ബോട്ട് ഭാഗികമായി കത്തിനശിച്ചു. തീപ്പിടുത്തത്തിൻറെ കാരണം വ്യക്തമല്ല . ശക്തികുളങ്ങര കല്ലുംപുറത്ത് രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഗോപിനാഥൻ എന്നയാളുടെ ബോട്ടാണ് കത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top