Advertisement

മുല്ലപ്പെരിയാർ എർത്ത് ഡാമിന് ചോർച്ച

August 3, 2018
Google News 0 minutes Read
leak on mullaperiyar earth dam

മുല്ലപ്പെരിയാർ എർത്ത് ഡാമിന് ചോർച്ച. പ്രധാന അണക്കെട്ടിന്റെയും ബേബിഡാമിന്റെയും ഇയലിൽ രണ്ടു ഡാമുകളോടു ചേരുന്ന വശങ്ങളിലാണ് എർത്ത് ഡാമിന്റെ ചോർച്ച. ഇരുഡാമുകളുടെയും ഇടയിൽ എർത്ത് ഡാം ദുർബലപ്പെട്ടതായാണ് ചോർച്ച സൂചിപ്പിക്കുന്നത്.

രണ്ടു ഡാമുകളുടേയും മധ്യഭാഗത്തുള്ള മൺകൂനയാണ് എർത്ത് ഡാം. 240 അടി നീളവും 15 അടി വീതിയും 45 അടിയോളം ഉയരവുമുള്ള ഈ മൺകൂനയ്ക്ക് പ്രത്യേക സംരക്ഷണ കവചമൊന്നുമില്ല. മരങ്ങളുടെ വേരുകളും പൊത്തുകളുമാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് സൂചന.

ർെത്ത് ഡാമിൽ നിന്നും വശങ്ങളിലൂടെയുള്ള ഒഴുക്ക് അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് വർധിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here