സോളാര്‍ കേസ്; സരിത നായരുടെ കത്ത് തിരുത്തിയത് ഗണേഷ് കുമാറാണെന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ് കുമാറിനെതിരെ ഉമ്മന്‍ചാണ്ടിയുടെ മൊഴി. സരിത നായരുടെ കത്ത് തിരുത്തിയത് ഗണേഷ് കുമാറാണെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. “കത്ത് തിരുത്തിയത് ഗണേഷാണ്. മൂന്ന് പേജുകള്‍ കൂടുതല്‍ ചേര്‍ത്തു. 21 പേജുണ്ടായിരുന്ന കത്ത് ഗണേഷ് ഇടപെട്ട് 24 പേജുകളാക്കുകയായിരുന്നു. ഗണേഷിന് മന്ത്രിസ്ഥാനം നല്‍കാത്തതിന്റെ വൈരാഗ്യമാണ് ” – ഉമ്മന്‍ചാണ്ടി മൊഴി നല്‍കി നല്‍കി. കൊട്ടാരക്കര കോടതിയിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top