ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു

idukki

ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലാണ് സംഭവം. സാലി എന്ന സ്ത്രീയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയും അയല്‍ക്കാരനുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ കേസില്‍ പോലീസ് ഒരു നടപടിയുമെടുക്കുന്നില്ലെന്ന് കാണിച്ചാണ് യുവതിയുടെ ആത്മഹത്യാശ്രമം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top