സിനിമയിൽ നിന്ന് വിടപറയാനുള്ള സമയമായി: കമലഹാസൻ

സിനിമാ ജീവിതത്തിൽ നിന്ന് വിടപറയാനുള്ള സമയമായെന്ന് കമലഹാസൻ. രാഷ്ട്രീയ ജീവിതത്തിന് സിനിമ തടസമായാൽ രണ്ടാമതൊന്ന് ആലോചിക്കാതെ സിനിമയോട് വിടപറയുമെന്ന് കമലഹാസൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ വിശ്വരൂപം 2ന്റെ പ്രൊമോഷൻ വേളയിലാണ് സിനിമ വിടുമെന്ന തീരുമാനം കമൽ ആരാധകരെ അറിയിച്ചിരിക്കുന്നത്.

രാഷ്ട്രീയത്തിലെത്തിയത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. ജനങ്ങളോട് കടപ്പാടുണ്ട്. തമിഴ് സിനിമാ ലോകത്തിൽ എൽ വി പ്രസാദ് എന്ന വ്യക്തി തന്റെ 60 വർഷങ്ങൾ നീക്കി വച്ചു. ഇന്നും സിനിമാ ടെക്‌നിക്കിലെ തലതൊട്ടപ്പനാണ് അദ്ദേഹം. ഞാനും അറുപതു വർഷങ്ങൾ പൂർത്തിയാക്കി. നല്ല സിനിമകൾക്കായി അടുത്ത തലമുറ വരണം. അവർക്ക് എല്ലാ സഹായങ്ങളും നൽകി രാജ്കമൽ ഫിലിംസുണ്ടാകും. പക്ഷേ ഞാൻ എന്റെ പുതിയ പാതയിൽ തിരക്കിലായിരിക്കും. എല്ലാവർക്കും അത്തരം ഉത്തരവാദിത്തങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top