ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിരക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു.

തിരക്കിനിടയില്‍ കുഴഞ്ഞുവീണായിരുന്നു മരണം. തിരുവനന്തപുരം പ്രാച്ചമ്പലം സ്വദേശി ഹരി (45) ആണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.

കൊട്ടാരക്കരയിലെ ഐമാള്‍ ഉദ്ഘാടനം ചെയ്യാനാണ് താരം എത്തിയത്. ആയിരക്കണക്കിന് ആളുകള്‍ താരത്തെ കാണാന്‍ തടിച്ചുകൂടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top