കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു

കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു. മൂന്നു പേരുടെയും പേരുകൾ നേരത്തെ കൊളീജിയം ശൂപാർശ ചെയ്‌തെങ്കിലും കെഎം ജോസഫിൻറെ പേര് കേന്ദ്രം തള്ളിയിരുന്നു. കേരള ഹൈക്കോടതിയുടെ മതിയായ പ്രാതിനിധ്യം സുപ്രിംകോടതിയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ രണ്ടാം തവണയും കൊളീജിയം കെഎം ജോസഫിൻറെ പേര് ശുപാർശ ചെയ്തതോടെയാണ് കേന്ദ്രം നിയമനത്തിന് വഴങ്ങിയത്.രണ്ടാം തവണ കൊളീജിയത്തിൻറെ ശുപാർശ തള്ളുകയോ പരിഗണിക്കുന്നത് നീട്ടിവയ്ക്കുകയോ ചെയ്യാൻ കേന്ദ്രം ശ്രമം നടത്തിയെങ്കിലും പിന്നീട്‌വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നു.
കെഎം ജോസഫിനൊപ്പം പുതിയ സുപ്രിം കോടതി ജഡ്ജിമാരായി രണ്ട് പേരെക്കൂടി നിയമിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഇന്ദിര ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിനീത് ശരുൺ എന്നിവരാണ് പുതിയതായിനിയമിതരായത്. ജസ്റ്റിസ് ഋഷികേഷ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here