രാത്രിയാത്രാ നിരോധനം തുടരും : കർണാടകം

will continue travel ban in bandipur says karnataka

ബന്ദിപ്പുർ ടൈഗർ റിസർവിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കർണാടകം. വനത്തിലൂടെയുള്ള ദേശീയപാതയിലൂടെ രാത്രിയാത്ര അനുവദിക്കുന്നത് സംബന്ധിച്ച യാതൊരു തീരുമാനവും സർക്കാർ എടുത്തിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാസ്വാമി വ്യക്തമാക്കി.

ബന്ദിപ്പുർ വനത്തിലൂടെയുള്ള ദേശീയപാത 212 ലൂടെയുള്ള യാത്രയ്ക്ക് രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top