ഇതരസംസ്ഥാന തൊഴിലാളികളെ കൃത്യമായ രേഖകളില്ലാതെ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ നടപടി

perumbavoor

പെരുമ്പാവൂരിലെ നിമിഷയുടെ കൊലപാതകത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികളെ കൃത്യമായ രേഖകളില്ലാതെ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി പോലീസ്. ഇതര സംസ്ഥാന തൊഴിലാളികളെ കൃത്യമായ രേഖകളില്ലാതെ പാർപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ ‍കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.   പെരുമ്പാവൂര്‍ സിഐ ബിജു പൗലോസാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഒന്നര ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികളാണ് പെരുമ്പാവൂരില്‍ ഉള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവിടെ  4550 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവയിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ടതാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top