കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും സഹോദരനും എതിരെ കേസ്

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛനും സഹോദരനും അമ്മാവനുമെതിരെ കേസ്. സഹോദരിമാരായ പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള പെൺകുട്ടികളാണ് ഇവര്‍ പീഡിപ്പിച്ചത്. ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് കുട്ടികള്‍ പീഡന വിവരം പുറത്ത് വിട്ടത്. പെൺകുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയാലുടൻ ഇവരെ അറസ്റ്റ് ചെയ്യും. നിലവിൽ വീട്ടിൽ നിന്നും വിട്ട് മറ്റൊരു സ്ഥലത്ത് താമസിച്ചു പഠിക്കുന്ന ദളിത് പെൺകുട്ടികൾ സ്കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് ലൈംഗിക പീഡനത്തിനിരയായ വിവരം അധികൃതരോട് തുറന്നു പറഞ്ഞത്. 2017 മുതൽ അച്ഛനും അമ്മാവനും 21 വയസുകാരനായ സഹോദരനും പീഡിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. അമ്മാവനാണ് ഏറ്റവും ക്രൂരമായി ഉപദ്രവിച്ചതെന്നും പെൺകുട്ടികൾ വ്യക്തമാക്കി. ചൈല്‍ഡ് ലൈന്‍ ഉടന്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു. കൂട്ടത്തിൽ ആലക്കോട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം 5 കേസുകളാണ് ചുമത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here