തൊടുപുഴയിലെ കൊലപാതകം; കൃഷ്ണന്‍ റൈസ് പുള്ളറിന്റെ പേരിലും തട്ടിപ്പ് നടത്തിയതായി പോലീസ് സംഘം

krishnan

കമ്പകക്കാനത്തെ കൂട്ടക്കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച കൃഷ്ണന്‍ നിധിയ്ക്ക് പുറമെ  റൈസ് പുള്ളറിന്റെ പേരിലും തട്ടിപ്പ് നടത്തിയിരുന്നുവെന്ന് തെളിഞ്ഞു. മലയാളികളാണ് കൃഷ്ണന്റെ തട്ടിപ്പിന് ഇരയായത്. തമിഴ്നാട്ടിലും നിരവധി പേരെ കൃഷ്ണന്‍ പറ്റിച്ചുവെന്നും പോലീസ് പറയുന്നു.  ആണ്ടിപ്പെട്ടിയിലേക്ക് കൃഷ്ണനും സംഘവും നിരവധി തവണ പോയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുള്ള സംഘവുമായി തര്‍ക്കം ഉണ്ടായതായി സൂചനയുണ്ട്. അന്വേഷണം ഊര്‍ജിതമാക്കാനായി എസ്ഐടി സംഘം വിപുലീകരിച്ചു. 20 അംഗ സംഘം 40 അംഗ പ്രത്യേക അന്വേഷണ സംഘമായാണ് വിപുലീകരിച്ചിരിക്കുന്നത്.

കൃഷ്ണന്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജ്യോത്സ്യന്‍മാരെ വിളിച്ച് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് കൊലപാതകികളുമായി ബന്ധം ഉണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. കൃഷ്ണന്റെ അടുത്ത് മന്ത്രവാദത്തിന് എത്തുന്നവരെ നെടുങ്കണ്ടത്തുള്ള പൂജാരികളുടെ അടുത്തേക്കാണ് അയച്ചിരുന്നത്.  ബുധനാഴ്ചയാണ് കൃഷ്ണനേയും ഭാര്യയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

krishnan

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top