ചെങ്ങന്നൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു

death

ചെങ്ങന്നൂർ ബുധനൂരിൽ വീടുനു മുന്നിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. കടമ്പൂർ പടനശ്ശേരിയിൽ ഓമന, മരുമകൾ മഞ്ജു എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ആറു വയസുകാരൻ അപകട നില തരണം ചെയ്തു.

രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീടിനു മുറ്റത്തെ മരച്ചില്ല ഒടിഞ്ഞു വീണാണ് വൈദ്യുതി ലൈൻ പൊട്ടിയത്. മുറ്റത്ത് കളിച്ചു കൊണ്ട് നിന്ന ആറു വയസുകാരൻ ലൈൻ കമ്പിയിൽ കുടുങ്ങുങ്ങയായിരുന്നു. ചെറുമകനെ രക്ഷിക്കാൻ എത്തിയ അമ്മുമ്മ ഓമനയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് ഇവരെ രക്ഷിക്കാൻ എത്തിയ മരുമകൾ മഞ്ജുവിന് ഷോക്കേറ്റു.

read also: തമിഴ്‌നാട്ടില്‍ മലയാളികള്‍ സഞ്ചരിച്ച മിനി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

നാട്ടുകാർ എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഷോക്കേറ്റ ആറുവയസുകാരൻ അപകട നില തരണം ചെയ്തിട്ടുണ്ട് . സെയിൽസ്മാനായ സജിയാണ് മഞ്ജുവിന്റെ ഭർത്താവ്. മൃതദേഹങ്ങൾ മോർച്ചറിയിലേയ്ക്ക് മാറ്റി.

Story highlights-Two members of a family were killed by a shockwave from a power line that exploded in Chengannurനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More