പതിനാറുകാരനെ സഹപാഠി കുത്തിക്കൊന്നു

16 year old stabbed to death by friend

പതിനാറുകാരനെ സഹപാഠി കുത്തിക്കൊന്നു . കത്രികയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപതാകത്തിലേക്ക് എത്തിച്ചത്. ബന്തിയോട് അടുക്കത്ത്‌കോട്ട റോഡിലെ യൂസഫിന്റെയും ഹലീമയുടെയും മകൻ മുഹമ്മദ് മിദ്‌ലാജാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടികൾ താമസിച്ച് മതപഠനംനടത്തുന്ന സ്ഥാപനമാണ് മുട്ടം മഖ്ദൂമിയ. മദ്രസയിലെ സാഹിത്യസമാജവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി കടലാസ് മുറിക്കുകയായിരുന്നു വിദ്യാർഥികൾ. ഇതിനിടയിൽ മിദ്‌ലാജ് സഹപാഠിയോട് കത്രിക ചോദിച്ചു. കൊടുക്കാത്തതിനെത്തുടർന്ന് വാക്കേറ്റമുണ്ടായി. പ്രകോപിതനായ സഹപാഠി കത്രികകൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top