Advertisement

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വേണം; അവകാശവാദമുന്നയിച്ച് ബിഡിജെഎസ്

August 6, 2018
Google News 0 minutes Read
Thushar Vellappalli

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് എട്ട് സീറ്റുകള്‍ വേണമെന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. വ്യാഴാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച അമിത് ഷായുടെ വസതിയിലാണ് കൂടിക്കാഴ്ച. ചാലക്കുടി, തൃശൂര്‍, പത്തനംതിട്ട, ആറ്റിങ്ങല്‍, ആലപ്പുഴ, ഇടുക്കി, വയനാട്, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് ബിഡിജെഎസ് കണ്ണുവെക്കുന്നത്. ഇക്കാര്യം അമിത് ഷായെ അറിയിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here