ഉത്തർപ്രദേശിൽ ക്ഷേത്രങ്ങളുടെ കണക്കെടുപ്പിനൊരുങ്ങി ബിജെപി

ഉത്തർപ്രദേശിലെ ഹിന്ദു ക്ഷേത്രങ്ങൾ, സന്യാസ ആശ്രമങ്ങൾ, മഠങ്ങൾ തുടങ്ങിയവയുടെ കണക്കെടുപ്പ് നടത്താനൊരുങ്ങി ബിജെപി. 2019 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ നടപടികൾ. ഹിന്ദു വോട്ടുകൾ കൂടുതൽ സമാഹരിക്കുക എന്നതാണ് ഇതിലൂടെ ബിജെപി ലക്ഷ്യംവെക്കുന്നത്.

ബൂത്ത് തലംമുതൽ കണക്കെടുപ്പ് നടത്താനാണ് ഉത്തർപ്രദേശിലെ ബിജെപിയുടെ തീരുമാനം. ഇതോടൊപ്പം പിന്നാക്ക വിഭാഗങ്ങളെപ്പറ്റിയുള്ള വിവരങ്ങളും സമാഹരിക്കും.

വിവര ശേഖരണത്തിനുള്ള ഫോറങ്ങൾ ഉത്തർപ്രദേശിലെ 1.4 ലക്ഷത്തോളം വരുന്ന ബിജെപി ബൂത്ത് ഏജന്റ്മാർക്ക് സംസ്ഥാന നേതൃത്വം അയച്ചുകഴിഞ്ഞു. ഇതിൽ മതസ്ഥാപനം ഏത്, അത് സ്ഥിതി ചെയ്യുന്ന സ്ഥലം, അവിടുത്തെ മുഖ്യ പുരോഹിതൻ അല്ലെങ്കിൽ മഠാധിപതിയുടെ പേര്, അദ്ദേഹത്തിൻറെ ഫോൺ നമ്പർ തുടങ്ങിയവ ശേഖരിക്കാനുള്ള ഭാഗങ്ങളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top