ബിഎസ്എൻഎൽ വയർലസ് ഫോണുകൾ നിർത്തലാക്കുന്നു

ബിഎസ്എൻഎൽ വയർലസ് ഫോണുകൾ നിർത്തലാക്കുന്നു. സെപ്തംബർ അഞ്ചിന് പ്രാബല്യത്തിൽവരത്തക്ക രീതിയിലാണ് ബിഎസ്എൻഎൽ വയർലസ് ( സിഡിഎം എ) ഫോൺ സംവിധാനം നിർത്തലാക്കാൻ തീരുമാനിച്ചത്.

ഇത്തരം ഫോണുകൾ ഇപ്പോൾ ഉപയോഗിച്ച് വരുന്ന ഉപഭോക്താക്കൾ മൊബൈൽ സേവന ശൃംഖലയിലേക്ക് മാറാനുള്ള രജിസ്‌ട്രേഷൻ എത്രയും വേഗം ചെയ്യേണ്ടതാണെന്ന് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൾ ജനറൽ മാനേജർ അറിയിച്ചു. ഇപ്പോൾ പത്തക്ക നമ്പറോട് കൂടിയ വയർലെസ് ഫോണുകൾ ഉള്ളവർക്ക് നമ്പർ വ്യത്യാസപ്പെടുത്താതെ തന്നെ മൊബൈൽ സർവീസിലേക്ക് മാറാനുള്ള സൗകര്യമുണ്ട്. ലാൻഡ് ലൈൻ വേണ്ടാത്തവർക്ക് കേബിൾ ലഭ്യതയ്ക്കനുസരിച്ച് കണക്ഷൻ നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top