ചാവക്കാട് ഓടിക്കൊണ്ടിരിക്കെ ലക്ഷ്വറി ബസ് കത്തി

chavakkad luxury bus burned while moving

ഓടിക്കൊണ്ടിരിക്കെ ലക്ഷ്വറി ബസിന് തീപിടിച്ചു. ഇന്നലെ പുലർച്ചയോടെ ഗുരുവായൂരിൽ നിന്നു കൊടുങ്ങല്ലൂരിലേക്കു പോകുകയായിരുന്ന ലക്ഷ്വറി ബസ് കടപ്പുറം ഞോളീറോഡിൽ വച്ചുകത്തുകയായിരുന്നു. കൊടുങ്ങല്ലൂർ എറിയാട് സ്വദേശി മുഹമ്മദ് ഷഹീദിന്റേതാണ് ബസ്. ബസിന്റെ പുറകിൽനിന്നു തീ പടരുന്നതു കണ്ട് ബൈക്ക് യാത്രികരാണു ഡ്രൈവറെ അറിയിച്ചത്. അപകട സമയത്ത് ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രെവർ ഗുരുവായൂർ സ്വദേശി ഷഫ്‌നാസ് (30) ചാടി രക്ഷപ്പെട്ടു.

ബസ് കത്തുന്ന വിവരത്തെ തുടർന്ന് നാട്ടുകാർ ഓടിയെത്തി വെള്ളമൊഴിച്ചു തീകെടുത്താൻ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു. തുടർന്ന് ഗുരുവായൂരിൽനിന്ന് അഗ്‌നിരക്ഷാസേനയുടെ രണ്ടു യൂണിറ്റും നാട്ടികയിൽനിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്. രക്ഷാപ്രവർത്തനത്തിൽ പോലീസും പങ്കെടുത്തു. ബസ്സിൽ നിന്നും ചാടി ഇറങ്ങിയതിനാൽ ഡ്രൈവർക്ക് പരിക്കൊന്നും പറ്റിയില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top