കെ.എം ജോസഫിന്റെ സീനിയോറിറ്റി; ജഡ്ജിമാര്‍ പ്രതിഷേധമറിയിച്ചു

കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തി സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് ജഡ്ജിമാര്‍. സീനിയോറിറ്റി താഴ്ത്താതെ കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ച് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ടു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ ബി ലോകുര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിനോട് പ്രതിഷേധമറിയിച്ചു. വിഷയത്തില്‍ ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ് ജഡ്ജിമാരെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുമായി വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും വിഷയം കേന്ദ്രത്തെ അറിയിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നാളെയാണ് നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top