തലയും കൈകാലുകളും മുറിച്ചുമാറ്റിയ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

ഡൽഹിയിൽ തലയും കൈകാലുകളും മുറിച്ചുമാറ്റിയ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 28 നും 30 നും ഇടയിൽ പ്രായം ഉള്ള ആളുടേതാണ് മൃതദേഹമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

ഗുരി തേജ് ബഹദൂർ ഖൽസ കോളേജിന് സമീപത്തെ ബസ്റ്റാൻറ് പരിസരത്തുനിന്നാണ് ബാഗ് കണ്ടെത്തിയത്. രാവിലെ എട്ട് മണിയോടെ ബാഗ് കണ്ട് യാത്രക്കാരിലൊരാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു

മൃതദേഹത്തിൽനിന്ന് വേർപ്പെട്ട കാലുകൾ രണ്ടായി വെട്ടി നുറുക്കിയിരുന്നു. ഇയാളുടെ കൈകളും മൃതദേഹത്തിൽനിന്ന് വെട്ടിമാറ്റിയിരുന്നു. എന്നാൽ ഇത് ബാഗിൽ ഉണ്ടായിരുന്നില്ല.

മൃതദേഹം ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. സബ്‌സി മണ്ടി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top