പ്രീതാ ഷാജിയുടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കും: തോമസ് ഐസക്

ലോണ്‍ എടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ വീടിന് ജപ്തി ഭീഷണി നേരിടുന്ന പ്രീതാ ഷാജിയെ ധനമന്ത്രി തോമസ് ഐസക് സന്ദര്‍ശിച്ചു. പ്രീതാ ഷാജിയുടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. ഹൈക്കോടതിയില്‍ സമയം നീട്ടി ചോദിക്കും. ഇക്കാര്യം കുടുംബത്തിന് രേഖാമൂലം എഴുതിനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രീത തുടരുന്ന നിരാഹാരസമരം അവസാനിപ്പിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം, പ്രീതയുടെ നിരാഹാരസമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. സര്‍ക്കാറില്‍ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ച ശേഷം മാത്രമേ നിരാഹാരം അവസാനിപ്പിക്കുകയുള്ളൂ എന്നും സര്‍ക്കാര്‍ ഇടപെടലില്‍ സന്തോഷമുണ്ടെന്നും സമരസമിതി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top