മുബൈ കടപ്പുറങ്ങളിൽ ജെല്ലി ഫിഷ് ആക്രമണം; നൂറ്റമ്പതോളം പേർക്ക് പരിക്ക്

Blue Bottle Jellyfish

മുബൈയിലെ കടപ്പുറങ്ങളിൽ വ്യാപകമായി ജെല്ലിഫിഷിന്റെ ആക്രമണം. നൂറ്റി അമ്പതിലേറെ പേർക്കാണ് ഇതിനോടകം പരിക്കേറ്റത്. ബ്ലൂ ബോട്ടിൽ ജെല്ലി ഫിഷുകളുടെ ആക്രമണമാണ് സഞ്ചാരികൾക്കേറ്റത്. ജെല്ലി ഫിഷിന്റെ നീണ്ട ടെന്റക്കിളുകളിൽ ശരീരഭാഗം സ്പർശിച്ചാൽ അവിടെ നീറ്റലും വേദനയും അനുഭവപ്പെടുകയാണ് ഉണ്ടാകുന്നത്. എല്ലാവർഷവും ഈ സമയത്ത് ജെല്ലി ഫിഷുകൾ കടലോരത്ത് എത്താറുണ്ടെങ്കിലും ഇക്കൊല്ലം ഇത് വളരെ കൂടുതലാണ്.

Blue Bottle Jellyfish

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top