ഗോപാലപുരത്തെ വസതിയിലേക്ക് കലൈഞ്ജര്‍ എത്തി; പതിനായിരങ്ങളുടെ അകമ്പടിയോടെ…

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മൃതദേഹം ഗോപാലപുരത്തെ വീട്ടിലെത്തിച്ചു. കാവേരി ആശുപത്രിയില്‍ നിന്ന് പതിനായിരങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം ഗോപാലപുരത്തെത്തിച്ചത്.

രാത്രി ഒരു മണി വരെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ഗോപാലപുരത്ത് മൃതദേഹം എത്തിച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി. പലപ്പോഴായി പോലീസിന് ലാത്തി വീശേണ്ടി വന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top