Advertisement

‘ഡൽഹിക്ക് മുന്നിൽ തലകുനിക്കില്ല; തമിഴ്നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാൻ അനുവദിക്കില്ല’; എം കെ സ്റ്റാലിൻ

2 days ago
Google News 2 minutes Read

ഡൽഹിക്ക് മുന്നിൽ തലകുനിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മധുരയിൽ നടക്കുന്ന ഡി എം കെ ജനറൽ കൗൺസിൽ യോഗത്തിൽ, എം കെ സ്റ്റാലിൻ ബിജെപി- എഐഎഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ചു. എഐഎഡിഎംകെയെ ഇപിഎസ്‌ ബിജെപിയുടെ നിയന്ത്രണത്തിലാക്കിയെന്നും തമിഴ്നാടിനെയും ബിജെപി നിയന്ത്രണത്തിലാക്കാൻ ഡിഎംകെ അനുവദിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

മധുരയിലെ ജനറൽ കൗൺസിൽ 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിൽ അവസാനിക്കണം. നാളെ മുതൽ ദിവസവും താൻ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ കാണുമെന്നും ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകുമെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. ചെറുപ്പകാരിലൂടെ ഊർജവും ജയവും പാർട്ടിയിൽ എത്തുമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു.

Read Also: ‘2026ൽ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കും, ഹിന്ദുകളുടെ പലായനം, നുഴഞ്ഞുകയറ്റം, അഴിമതി അവസാനിപ്പിക്കണം’; അമിത് ഷാ

“ബിജെപി സഖ്യം തമിഴ്‌നാട്ടിൽ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നു. അധികാരത്തിൽ വന്നാൽ അവർ എന്തുചെയ്യുമെന്ന് ഞാൻ വിശദീകരിക്കാം. ജാതി കലാപങ്ങൾ സൃഷ്ടിച്ച് അവർ ജനങ്ങളെ ഭിന്നിപ്പിക്കും. നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ അവർ അനുവദിക്കില്ല. പിന്തിരിപ്പൻ പ്രവർത്തനങ്ങളിൽ അവർ നമ്മളെ മുക്കിക്കൊല്ലും,” സ്റ്റാലിൻ പറഞ്ഞു. പാർട്ടിയുടെ ശക്തി അതിന്റെ വളണ്ടിയർമാരുടെ വിശ്വാസമാണ്. “എന്റെ പാർട്ടി, എന്റെ പ്രസ്ഥാനം, എന്റെ നേതൃത്വം” എന്ന മനോഭാവമുള്ളവരാണ് വളണ്ടിയർമാരെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു.

Story Highlights : Tamil Nadu CM MK Stalin says he will not bow down to Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here