കലൈഞ്ജറെ സംസ്‌കരിക്കാന്‍ മറീന ബീച്ച് വേണം; ഡിഎംകെ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍

കരുണാനിധിയെ സംസ്‌കാരിക്കാന്‍ മറീന ബീച്ച് വേണമെന്ന ആവശ്യം ശക്തമാകുന്നു. മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപ്പിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാത്രി 10.30 ന് ഹൈക്കോടതിയില്‍ വാദം കേള്‍ക്കും.

മറീന ബീച്ചില്‍ കലൈഞ്ജറെ സംസ്‌കരിക്കണമെന്ന ആവശ്യം നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. ഗണ്ടി നഗര്‍ ഗാന്ധി മണ്ഡപത്തില്‍ കലൈഞ്ജറുടെ സംസ്‌കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ 2 ഏക്കര്‍ സ്ഥലം അനുവദിക്കുകയായിരുന്നു.

എന്നാല്‍, മറീന ബീച്ചില്‍ അണ്ണാസമാധിക്ക് സമീപം തന്നെ കരുണാനിധിയെ സംസ്‌കരിക്കണമെന്നാണ് ഡിഎംകെ പ്രവര്‍ത്തകരുടെ ആവശ്യം. രാത്രി 10.30 ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top