ചതുപ്പില്‍ താഴ്ന്ന ആനയെ രക്ഷപ്പെടുത്തി

പത്തനംതിട്ട കൊടുമണിൽ ചതുപ്പിൽ താണ ആനയെ രക്ഷപ്പെടുത്തി. കൊടുമൺ സ്വദേശി ദീപുവിന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരൻ എന്ന ആനയാണ് ഇന്ന് രാവിലെ ചതുപ്പിൽ താണു പോയത്. മില്ലിൽ തടി പിടിപ്പിക്കാനായിട്ടാണ് ആനയെ എത്തിച്ചത്.
രാവിലെ 11 മണിയോടെയാണ് എം. ജി.എം സ്കൂളിനു സമീപത്തുള്ള റബ്ബർ തോട്ടത്തിനുള്ളിൽ ചതുപ്പിൽ ആന താണത്. കുളിപ്പിക്കാനായി തോട്ടത്തിലെ തോട്ടിലേക്ക് കൊണ്ട് വന്നപ്പോഴാണ് അപകടം. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആനയെ ഉയർത്താനായി കൊണ്ട് വന്ന ജെ.സി.ബിയും ചതുപ്പിൽ താണു. യന്ത്രസഹായത്തോടെ ചെളി നീക്കിയ ശേഷമാണ് ആനയെ ചതുപ്പിൽ നിന്ന് രക്ഷപ്പെടുത്തിയത്. ചതുപ്പിൽ മണിക്കൂറുകളോളം കിടന്ന ആന അവശനിലയിലാണെങ്കിലും നടക്കാനുള്ള നിലയിലേക്ക് എത്തിയിട്ടുണ്ട്. ചതുപ്പിൽ നിന്നും പുറത്തെത്തിച്ച ആനയെ വിദഗ്ദ്ധർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here