അതിർത്തിയിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീര മൃത്യു

വടക്കൻ കാശ്മീരിലെ ഗുരേഷ് സെക്ടറിൽ ഏറ്റുമുട്ടൽ. ഇന്ന് രാവിലെയാണ് സംഭവം. തീവ്രവാദികളുമായി ഉണ്ടായ ഏറ്റമുട്ടലിൽ ഒരു മേജർ അടക്കം നാല് സൈനികർ മരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. എട്ട് തീവ്രവാദികളടങ്ങുന്ന സംഘത്തിന്റെ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തുന്ന ശ്രമമാണ് ഏറ്റമുട്ടലിൽ കലാശിച്ചത്. ഇവർ സൈന്യത്തിനെതിരെ വെടി വയ്ക്ക്കുകയായിരുന്നു. ഗുരേസ് സെക്ടർ വഴിയാണ് ഇവർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഏറ്റുമുട്ടൽ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top