കരുണാനിധിയുടെ മരണം; ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം

കരുണാനിധിയുടെ ഭൗതികശരീരം മറീന ബീച്ചില്‍ അടക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധം. കാവേരി ആശുപത്രിക്ക് മുന്നില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ഗിണ്ടി നഗറിലായിരിക്കും കലൈഞ്ജറുടെ സംസ്‌കാരം നടക്കുക. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കലൈഞ്ജറുടെ ഭൗതികശരീരം സ്വഭവനത്തിലെത്തിക്കും. പുലര്‍ച്ചെ ഒരു മണി വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. പുലര്‍ച്ചെ മൂന്ന് വരെ സിഐടി കോളനിയിലും നാലിന് രാജാജി നഗറിലും പൊതുദര്‍ശനത്തിന് വെക്കും. പ്രധാനമന്ത്രി നാളെ ചെന്നൈയിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top