തമിഴകം ഓര്‍ക്കുന്നു; പാതിരാത്രിയില്‍ കലൈഞ്ജറുടെ കൈകളില്‍ വിലങ്ങുവെച്ചതും വലിച്ചിഴച്ചതും…

കരുണാനിധിയും ജയലളിതയും തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഏറ്റവും കരുത്താര്‍ജ്ജിച്ച രണ്ട് വ്യക്തിത്വങ്ങളാണ്. ഇരുവരുടെയും ഏറ്റുമുട്ടലും പക പോക്കലും കണ്ട് ഇന്ത്യന്‍ രാഷ്ട്രീയം തന്നെ അമ്പരന്നു നിന്നിട്ടുണ്ട്.
2001 ല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് എം.കരുണാനിധിയെ പാതിരാത്രിയില്‍ അറസ്റ്റ് ചെയ്തത് തമിഴകം മറന്നട്ടില്ല. കരുണാനിധി മുഖ്യമന്ത്രി കസേരയില്‍ നിന്ന് പടിയിറങ്ങി ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു ഈ സംഭവം. ചെന്നൈ നഗരത്തിലെ മിനി ഫ്‌ളൈ ഓവറുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 12 കോടി രൂപയുടെ അഴിമതി നടത്തിയെന്ന പരാതിയിലാണ് കരുണാനിധിയെ അന്ന് അറസ്റ്റ് ചെയ്തത്. ചെന്നൈ കോര്‍പറേഷന്‍ കമ്മിഷണറായിരുന്ന ജെ.സി.ടി ആചാര്യയുടെ പരാതിയില്‍ ജയലളിതയായിരുന്നു കലൈഞ്ജറെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
പുലര്‍ച്ചെ ഒരു മണിയോടെ കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ പോലീസ് പിടികൂടിയത്. മുകള്‍ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന കരുണാനിധിയെ തട്ടിയുണര്‍ത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2001 ജൂൺ 30ന് പുലർച്ചെ 1.45 ന് വീട്ടിൽ ഉറങ്ങിക്കിടന്ന കരുണാനിധിയെ അറസ്റ്റുചെയ്ത് വലിച്ചിഴച്ച് കൊണ്ടുപോയ കാഴ്ച രാജ്യം തന്നെ ഞെട്ടലോടെയാണ് കണ്ടത്.
വാതിൽ ചവിട്ടിപ്പൊളിച്ച് വീട്ടിനുള്ളിലെത്തിയ പൊലീസ് ടെലിഫോൺ ലൈനുകൾ വിച്ഛേദിച്ചശേഷമാണ് മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടന്ന കരുണാനിധിയെ അറസ്റ്റ് ചെയ്തത്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ കെ മുത്തുക്കറുപ്പനായിരുന്നു അറസ്റ്റിനു നേതൃത്വം നൽകിയത്.
കരുണാനിധിയെ വലിച്ചിഴക്കുന്നതും കലൈഞ്ജര്‍ മാധ്യമങ്ങളെ നോക്കി ഓളിയിട്ട് കരയുന്നതും ഇന്നും ഇന്ത്യന്‍ രാഷ്ട്രീയം ഓര്‍ക്കുന്നു…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here