രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്; വന്ദന ചവാന്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എന്‍സിപിയിലെ വന്ദന ചവാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. വന്ദന ചവാനെ ശിവസേന പിന്തുണച്ചേക്കുമെന്നാണ് സൂചന. ശിവസേന പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് അത് തിരിച്ചടിയാകും.
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ജെഡിയു അംഗം ഹരിവന്‍ശ് നാരായണന്‍ സിംഗിനെ നിര്‍ത്താനുള്ള ബിജെപി തീരുമാനത്തിനും തിരിച്ചടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജെഡിയു അംഗത്തെ നിര്‍ത്തുന്നതില്‍ അകാലിദള്‍ പ്രതികൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അകാലിദളിനൊപ്പം ബിജു ജനതാദളും ജെഡിയു അംഗത്തെ എതിര്‍ക്കുന്നു. ശിവസേനയ്ക്ക് പുറമേ അകാലിദളും ബിജു ജനതാദളും തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ക്കെതിരായ നിലപാട് സ്വീകരിച്ചാല്‍ ബിജെപി പ്രതിരോധത്തിലാകും.
എന്‍സിപിയിലെ വന്ദന ചവാന്‍, ഡിഎംകെയിലെ തിരുച്ചി ശിവ എന്നിവരില്‍ ഒരാളെ രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആക്കുവാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്തത്. പൂനെ മുന്‍ മേയര്‍ കൂടിയായ വന്ദന ചവാന്‍ സ്ഥാനാര്‍ത്ഥി ആകുകയാണെങ്കില്‍ ശിവസേനയുടെ പിന്തുണ ലഭിക്കും എന്നാണ് യുപിഎയുടെ കണക്കുകൂട്ടല്‍. മൂന്ന് അംഗങ്ങളാണ് ശിവസേനയ്ക്ക് രാജ്യസഭയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here