മലപ്പുറത്ത് റോഡരുകിൽ യുവാവ് മരിച്ച നിലയിൽ

dead body

മലപ്പുറത്ത് പരപ്പനങ്ങാടിയിൽ യുവാവ് മരിച്ച നിലയിൽ. ശരീരത്തിൽ മാരകമായ മുറിവുകളുണ്ട്. വള്ളിക്കുന്ന് കിഴക്കേ പീടികയിൽ അലി അക്ബറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കാണുന്നത്. ശരീരത്തിലെ മുറിവുകൾ  വാഹനം ഇടിച്ചുണ്ടായതാണെന്നാണ് ആദ്യം വിചാരിച്ചതെങ്കിലും പോലീസിന്റെ അന്വേഷണത്തിൽ പരിക്കുകൾ വണ്ടിയിടിച്ച് ഉണ്ടായതല്ലെന്ന് തിരിച്ചറിയുകയായിരുന്നു. ഡിസംബറിൽ കൊച്ചി മെട്രോയുടെ റെയിൽ പാളത്തിൽ ഇറങ്ങി വാർത്തകളിൽ നിറഞ്ഞ ആളാണിത്. തുടർന്ന് അരമണിക്കൂറോളം മെട്രോ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് അക്ബറെന്നാണ് അന്ന് പുറത്ത് വന്ന വാർത്തകൾ. മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top