രാജാജി ഹാളിലേക്ക് ജനപ്രവാഹം; തിക്കിലും തിരക്കിലും രണ്ട് മരണം

കലൈഞ്ജര്‍ കരുണാനിധിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളുടെ പ്രവാഹം. രാജാജി ഹാളിലാണ് ഇപ്പോള്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. പോലീസിന് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ജനങ്ങളുടെ ഒഴുക്കാണ് രാജാജി ഹാളിലേക്ക്. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. തിക്കും തിരക്കും വര്‍ധിച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകരോടും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയവരോടും ശാന്തത പാലിക്കണമെന്ന് എം.കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. വൈകീട്ട് നാലിന് മറീന ബീച്ചിലാണ് കരുണാനിധിയുടെ സംസ്‌കാരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top