ഉടല്‍ മണ്ണിലേക്ക്‌; മറീന ബീച്ചിലേക്കുള്ള വിലാപയാത്ര ഉടന്‍ ആരംഭിക്കും

കലൈഞ്ജറുടെ ജീവനറ്റ ശരീരം വിലാപയാത്രയായി മറീന ബീച്ചിലെത്തിക്കും. നാല് മണിയോടെ മൃതശരീരവുമായി വിലാപയാത്ര പുറപ്പെടും. ഇപ്പോള്‍ രാജാജി ഹാളില്‍ പൊതുദര്‍ശനം തുടരുകയാണ്. മറീന ബീച്ചില്‍ അണ്ണാ ദുരൈ സമാധിക്ക് സമീപമായിരിക്കും കരുണാനിധിയെ സംസ്‌കരിക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി. സദാശിവം എന്നിവര്‍ രാജാജി ഹാളിലെത്തി അന്ത്യമോപചാരം അര്‍പ്പിച്ചു.

കാഴ്ച വൈകല്യമുള്ള കലൈഞ്ജര്‍ ആരാധകര്‍ രാരാജി ഹാളിലെത്തി അന്ത്യമോപചാരം അര്‍പ്പിച്ചത് വൈകാരിക കാഴ്ചയായി.

കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള എല്ലാ ഒരുക്കങ്ങളും മറീന ബീച്ചില്‍ പൂര്‍ത്തിയായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top