കലൈഞ്ജറെ കാണാന്‍ രാഹുല്‍ ഗാന്ധിയും എത്തി; പോലീസിന് തലവേദന സൃഷ്ടിച്ച് ജനപ്രവാഹം

രാജാജി ഹാളിലും പുറത്തും കലൈഞ്ജറെ അവസാനമായി കാണാന്‍ ജനപ്രവാഹം. ജനപ്രവാഹത്തെ നിയന്ത്രിക്കാന്‍ പോലീസിന് സാധിക്കുന്നില്ല.

പോലീസ് ബാരിക്കോഡുകള്‍ തകര്‍ത്ത് ജനം രാജാജി ഹാളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്. ഉന്തിലും തള്ളിലും പെട്ട് മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. രാജാജി ഹാളിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചതിനെ തുടര്‍ന്ന് മതില്‍ ചാടിയും ആളുകള്‍ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജാജി ഹാളിലെത്തി കരുണാനിധിക്ക് അന്ത്യമോപചാരം അര്‍പ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ പി. സദാശിവം, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നിവരും കലൈഞ്ജര്‍ക്ക് അന്ത്യമോപചാരം അര്‍പ്പിക്കാനെത്തി.

‘വിശ്രമമില്ലാതെ തൊഴിലെടുത്തവന്‍ ഇവിടെ വിശ്രമിക്കുന്നു’ എന്ന് ആലേഖനം ചെയ്ത ശവമഞ്ചവും കരുണാനിധിക്ക് വേണ്ടി ഒരുങ്ങികഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top