സംസ്ഥാനത്ത് ഇതുവരെ തുറന്നത് 24 അണക്കെട്ടുകള്‍; നദികളില്‍ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ തുറന്നത് 24 അണക്കെട്ടുകളാണ്. അണക്കെട്ടുകള്‍ തുറന്നതോടെ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടുകള്‍ക്ക് താഴെയുള്ള പ്രദേശങ്ങള്‍, വെള്ളം ഒഴുകുന്ന വഴികള്‍, നദികള്‍ എന്നിവിടങ്ങളിലെല്ലാം ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നദിയില്‍ ഇറങ്ങുന്നത് പൂര്‍ണമായി ഒഴിവാക്കണം. കുട്ടികളെ നദിയില്‍ കുളിക്കാന്‍ വിടരുത്. സംസ്ഥാനത്തൊട്ടാകെ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ ചെറുതോണി അണക്കെട്ട് അടക്കം നാല് ഡാമുകളാണ് തുറന്നിരിക്കുന്നത്. പാലക്കാട് അഞ്ച് അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് 22 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ തുറന്ന അണക്കെട്ടുകള്‍ ഇവയാണ്:
തിരുവനന്തപുരം: പേപ്പാറ, അരുവിക്കര, നെയ്യാര്‍
കൊല്ലം: തെന്‍മല
പത്തനംതിട്ട: കക്കി
ഇടുക്കി: ചെറുതോണി, മലങ്കര, കല്ലാര്‍കുടി, ലോവര്‍ പെരിയാര്‍
എറണാകുളം: ഇടമലയാര്‍, ഭൂതത്താന്‍കെട്ട്
തൃശൂര്‍: പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, പീച്ചി, വാഴാനി
പാലക്കാട്: മലമ്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരംപുഴ, ശിരുവാണി
വയനാട്: ബാണാസുരസാഗര്‍, കരാപ്പുഴ
കണ്ണൂര്‍: പഴശ്ശി
കോഴിക്കോട്: കക്കയം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here