ഇടുക്കി അണക്കെട്ട് തുറക്കുന്നത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം; ജാഗ്രത പാലിക്കുക

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ട് തുറന്ന് ട്രയല്‍ റണ്‍ നടത്തുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാം തുറക്കുന്നത്. ഷട്ടര്‍ നാല് മണിക്കൂര്‍ തുറന്ന് വക്കും. സെക്കന്റില്‍ 50000 ലിറ്റര്‍ വെള്ളം ഒഴുക്കി കളയും. അണക്കെട്ടിന്റെ മധ്യഭാഗത്തെ ഷട്ടറാണ് (മൂന്നാം ഷട്ടര്‍) തുറന്നിരിക്കുന്നത്. 50 സെന്റിമീറ്ററാണ് ഷട്ടര്‍ തുറന്നുവച്ചിരിക്കുന്നത്. ചെറുതോണി അണക്കെട്ടിന്റെ അടിഭാഗത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക. പുഴയില്‍ ഇറങ്ങുന്നതും മീന്‍ പിടിക്കുന്നതും പൂര്‍ണമായി നിരോധിച്ചിരിക്കുന്നു. സെല്‍ഫി എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top