ഇടുക്കി ഡാം തുറക്കുന്നു; ട്രയൽ റൺ ഇന്ന് 12 മണിക്ക്

ഇടുക്കി ചെറുതോണി ഡാം തുറന്ന് ട്രയൽ റൺ നടത്താൻ തീരുമാനമായി. ഇന്ന് 12 മണിക്ക് ഡാമിന്റെ ഒരു ഷട്ടർ തുറന്ന് ട്രയൽ റൺ നടത്തുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു. ഇന്നലെ തുടങ്ങിയ കനത്ത മഴയിൽ ഇടുക്കിയിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രയൽ റൺ നടത്തുന്നത്.

മൂന്നാം നമ്പർ ഷട്ടർ 50 സെമി ഉയർത്തും. ഷട്ടർ നാല് മണിക്കൂർ തുറന്നുവെക്കും. സെക്കന്റിൽ 50,000 ലിറ്റർ വെള്ളം ഒഴുകും. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പെരിയാറിന്റെ 100 മീറ്റർ പരിധിയിലുള്ളവർ മാറിതാമസിക്കണമെന്നും നിർദ്ദേശമുണ്ട്.

ഡാം തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയം ആണെന്നും മന്ത്രി എംഎം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

New Doc 2018-08-09

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top