ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടി

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ജലനിരപ്പ് 2400 അടിയായി. ഡാമിലെ ട്രയല്‍ റണ്‍ തുടരുകയാണ്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ നടക്കുന്നത്. സെക്കന്റില്‍ 50000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കികളയുന്നത്. നാല് മണിക്കൂര്‍ ട്രയല്‍ റണ്‍ നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ട്രയല്‍ റണ്‍ ഇപ്പോഴും തുടരുന്നു. ഉച്ചക്ക് 12.30 മുതലാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. ഇന്ന് രാത്രി മുഴുവന്‍ ട്രയല്‍ റണ്‍ നടക്കും. അതേ സമയം, നാളെ രാവിലെ ആറ് മണിയോടെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറക്കാനും സാധ്യത. ചെറുതോണിയുടെ അടിഭാഗത്ത് താമസിക്കുന്നവരും പെരിയാറിന്റെ ഇരു കരകളിലുമുള്ളവരും അതിജാഗ്രത പുലര്‍ത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here