സംസ്ഥാനത്ത് വ്യാപക മഴ; നിരവധിയിടങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, നാല് മരണം

സംസ്ഥാനത്ത് കനത്ത മഴ. വടക്കന്‍ ജില്ലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. വയനാട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. താമരശ്ശേരിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള എല്ലാ ചുരങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. അടിമാലിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ചു. വൈത്തിരിയില്‍ ഉരുള്‍പ്പൊട്ടലില്‍ ഒരു സ്ത്രീ മരിച്ചിട്ടുണ്ട്. ചെട്ടിയംപാറ, കണ്ണപ്പന്‍ കുണ്ട്, രാജപുരം,രാജക്കാട് ചെമ്മണ്ണാര്‍  എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടി.   താമരശ്ശേരി, കുറ്റ്യാടി, പാല്‍ ച്ചുരങ്ങള്‍ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഉരുള്‍പ്പൊട്ടലില്‍ മാത്രം  നാല് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍.   . ദേശീയ ദുരന്ത നിവാരണ സേന കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.  ഇടുക്കിയില്‍ ഒരുള്‍പ്പൊട്ടി മൂന്ന് പേര്‍ മരിച്ചു ഹസ്ന, ഏലിക്കുട്ടി, ഫാത്തിമ. അടിമാലിയില്‍ മണ്ണിടിഞ്ഞ് മൂന്ന് പേരെ കാണാതായിയിട്ടുണ്ട്. രണ്ട് പേര്‍ മരിച്ചെന്നും സൂചനയുണ്ട്.

കനത്ത മഴയില്‍ ഇടുക്കി പന്നിയാര്‍കുട്ടി, അടിമാലി മേഖലയില്‍ കനത്ത മഴയില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്, വീടുകളില്‍ വെള്ളം കയറി, ഉള്‍പ്രേദേശിങ്ങളിലെ റോഡുകള്‍ മണ്ണിടിഞ്ഞ് പൂര്‍ണ്ണമായും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെ വൈദ്യുതി ദിവസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ഇക്കാരണം കൊണ്ട് തന്നെ ഏതെങ്കിലും തരത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയാല്‍ പോലും അത് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയാത്തത് വെല്ലുവിളിയാണ്.

മക്കി മലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഇവിടെ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും ഏഴുവീടുകള്‍ ഭാഗീകമായും തകര്‍ന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top