മലയാറ്റൂരിൽ കനത്ത മഴ; വെള്ളപ്പൊക്കം; പത്തിലധികം വീട്ടുകാർ ഭീതിയിൽ

മലയാറ്റൂരിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടും കനത്ത നാശനഷ്ടങ്ങളും. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ ആറാട്ട് കടവ് ദേവീ ക്ഷേത്രം, നീലീശ്വരം പള്ളുപ്പേട്ടയിലെ നിരവധി വീടുകളും പ്രദേശത്തെ ഓട്ടു കമ്പനി റോഡും വെള്ളത്തിൽ മുങ്ങിയതോടെ 10ൽ അധികം വീടുകാർ ഭീതിയിൽ.

പ്രദേശത്തെ പറക്കാട്ട് കമ്പനിയും വീടുകളുമെല്ലാം വെള്ളത്തിനടിയിലായി. വീടുകളിൽ വെള്ളം കയറിയതോടെ പ്രദേശവാസികൾ നീലീശ്വരം ഗവ എൽപി സ്‌കൂളിലേക്കും ചിലർ ബന്ധുക്കാരുടെ വീടിലേക്കും മാറി.

 

Top